2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

തൃശൂര്‍ ..നമ്മുടെ സ്വന്തം സാംസ്കാരിക പൈതൃകം..!!


എന്റെഒരുസുഹൃത്ത്ഈയിടെഎന്നോട്‌പറഞ്ഞുതൃശൂരിനെക്കുറിച്ച്‌ഒരുമാഗസിന്‍പുറത്തിറക്കുന്നുണ്ട്‌ അതില്‍ തൃശൂരിനെക്കുറിച്ച്‌ എന്തെങ്കിലും എഴുതണമെന്ന്..ഞാന്‍ തൃശൂര്‍കാരന്‍ അല്ലാ...അതിനാല്‍ തന്നെ ഞാന്‍ ഒന്നമ്പരന്നു..എന്താ ഇപ്പോ പറയുക..എന്താ ഇപ്പോഎഴുക..ഒന്നെനിയ്ക്കറിയാം തൃശൂര്‍ നമ്മുടെ കൊച്ച്കേരളത്തിന്റെസാംസ്കാരിക തലസ്ഥാനംആണെന്ന്..അതുകൊണ്ട്തന്നെതൃശൂര്‍ക്കാര്‍ നല്ല സംസ്കാര സമ്പന്നരാണെന്ന്അപ്പോള്‍ തീര്‍ച്ചായും തൃശൂരിനെക്കുറിച്ച്‌ എനിക്ക് എന്തേലും എഴുതാന്‍കഴിഞ്ഞേക്കുംഎന്നു...എന്റെപ്രവാസജീവിതത്തില്‍ഞാന്‍ഏറ്റവുംകൂടുതല്‍കൂട്ടുകാരെസമ്പാദിച്ചതും
 തൃശൂര്‍കാരെയാണ്‌. അപ്പോള്‍ എന്തായാലും എഴുതാന്‍ തന്നെ സാഹസം കാണിക്കാം
എന്നുറച്ചു..തെറ്റുകള്‍ സദയം ചൂണ്ടിക്കാണിക്കണം ശരികള്‍ അംഗീകരിക്കണം..      എന്നാല്‍ നമുക്ക്‌ പോകാം ഒരു തൃശൂര്‍ യാത്ര..സാംസ്കാരികയാത്ര..?

കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് തൃശ്ശൂർ (തൃശ്ശിവപേരൂർ) .  സമുദ്രനിരപ്പിൽ സ്ഥിതിചെയ്യുന്ന ഈ ജില്ലയ്ക്ൿ 3032 ച.കി. വിസ്തീർണ്ണമുണ്ട്. ആസ്ഥാനം തൃശൂർ നഗരം ആണ്. നഗരത്തിന്റെ മദ്ധ്യഭാഗത്തായി ഒരു ചെറുകുന്നിൻപുറത്ത്ശ്രീവടക്കുംനാഥൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. തൃശൂർ ജില്ലക്ക് ആകെ 5 താലൂക്കുകളാണ് തൃശ്ശൂർ, മുകുന്ദപുരം,ചാവക്കാട്,കൊടുങ്ങല്ലൂർ, തലപ്പിള്ളി) ഉള്ളത്. ഇരിങ്ങാലക്കുട, ചാവക്കാട്, കൊടുങ്ങല്ലൂർ, ചാലക്കുടി, കുന്നംകുളം, ഗുരുവായൂർഎന്നിവയാണ് നഗരസഭകൾ. ജില്ലയിൽ 17 ബ്ലോക്ക് പഞ്ചായത്തുകളും 88 ഗ്രാമപഞ്ചായത്തുകളും ഉണ്ട്.
ദിവാൻ ശങ്കരവാര്യരുടെ കാലത്താണ് പ്രധാന റോഡുകളും പാലങ്ങളും നിർമ്മിക്കപ്പെട്ടത്. 
പേരിനുപിന്നിൽ
പെരൂർ അഥവാ പെരിയഊർ (വലിയ നാട്) എന്നതിനോട് തിരുശിവ എന്ന വിശേഷണം ചേർന്നതാണ്‌ യഥാർത്ഥത്തിൽതൃശ്ശിവപേരൂർആയത്എന്ന് ചരിത്രകാരന്‌മാര്‍ പറയുമ്പോള്‍..
വിശ്വാസികളുടെ ഐതിഹ്യം അതല്ല..കേരളോല്പത്തിപോലെ തൃശ്ശൂരും പരശുരാമനോട് ബന്ധപ്പെടുത്തി ഐതിഹ്യം പ്രചരിച്ചിരിക്കുന്നു. പരശുരാമൻ ക്ഷണിച്ചതനുസരിച്ച് പാർവ്വതി, ഗണപതി, സുബ്രമണ്യസമേതനായി ശിവൻ തന്റെ വാഹനമായ കാളപ്പുറത്ത് കൈലാസത്തിൽ നിന്ന് തെക്കോട്ട് വന്നത്രെ. ഇന്ന് വടക്കുംനാഥക്ഷേത്രം നിൽക്കുന്ന സ്ഥലത്ത് വച്ച് കാള (നന്ദി) നിന്നുവെന്നും ആ സ്ഥലത്ത് ശിവൻ പാർക്കാൻ തീരുമാനിച്ചു എന്നും  ആണ് ആ ഐതിഹ്യം.ശിവന്റെ കാള ( വൃഷം) നിന്ന സ്ഥലമാകയാൾ വൃഷഭാദ്രിപുരം എന്നും, ശിവന്റെ വാസ സ്ഥലമാകയാൽ തെക്കൻ കൈലാസം എന്നും പേരുണ്ടായി. ത്രിപുരമാകയാൽ‍ തൃശ്ശിവപേരൂർ എന്ന പേരും വന്നു എന്നുമാണ്‌ കേരളോല്പത്തിയിൽ പറയുന്നകഥ.  
ഇനി നമുക്ക് വ്യാവസായിക തൃശൂരിനെക്കുറിച്ച്‌ ഒന്ന് മനസ്സ്‌സിലാക്കാം.

വ്യവസായകേരളത്തിൽ തൃശൂരിന് വളരെയധികം പ്രധാന്യമുണ്ട്. വ്യാപാ‍രത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. തൃശൂർ സ്വർണ്ണവ്യാപാ‍രത്തിന് പേരു കേട്ട സ്ഥലമാണ്.ഇന്ത്യയിൽ മുംബൈ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വർണ്ണക്കടകളുള്ളതും സ്വർണ്ണവ്യാപാരം നടക്കുന്നതും തൃശൂർ നഗരത്തിലാണ്. തൃശൂർ നഗരത്തിലെ ഹൈറോഡിൽ മാത്രമായി അൻപതോളം സ്വർണ്ണ കടകൾ ഉണ്ട്. ആഗോളവ്യാപകമായ പല സ്വർണ്ണവ്യാപാര പ്രസ്ഥാനങ്ങളും ഇവിടെ നിന്നാണ് തുടക്കം കുറിച്ചത്. പേരു കേട്ട സ്വർണ്ണാഭരണ നിർമ്മാകേന്ദ്രം കൂടിയാണ് തൃശ്ശൂർ ജില്ല.  തൃശ്ശൂർ അതിന്റെ തുണി വ്യവസായങ്ങൾ കൊണ്ട് സമ്പന്നമാണ്. അളഗപ്പനഗറിലെ അളഗപ്പ ടെക്സ്റ്റൈൽസ്, പുല്ലഴിയിലെ ലക്ഷ്മി കോട്ടൻ മിൽ, നാട്ടികയിലെ തൃശ്ശൂർ കോട്ടൺ മിൽ‍സ്, അത്താണിയിലെ രാജഗോപാൽ മിൽ‍സ്, തൃശ്ശൂരിൽ തന്നെയുള്ള സിതാറാം സ്പിന്നിങ്ങ് മിൽ‍സ്, കുന്നത്ത് ടെക്സ്റ്റൈൽസ്, കുറിച്ചിക്കരയിലെ വനജ ടെക്സ്റ്റൈൽസ്, താണിക്കുടം ഭഗവതി മിൽസ്, കരുമത്ര സഹകരണസ്പിന്നിങ്ങ് മിൽസ് എന്നിവ ഈ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.കേരളത്തിലെ ആദ്യത്തെ തടി മില്ല് തൃശ്ശൂർ ജില്ലയിലാണ് സ്ഥാപിക്കപ്പെട്ടത് (1905) ചാലക്കുടി, തൃശ്ശൂർ എന്നിവടങ്ങളിലെ തടി ഉരുപ്പടികൾ പണ്ടു മുതലേ പുകൽ പെറ്റതാണ്. ചാലക്കുടിയിൽ തടി കടത്തുന്നതിന്‌ ഉപയോഗിച്ചിരുന്ന ട്രാം വേ ശ്രദ്ധേയമായ ഒന്നാണ്‌. കാപ്പി കൃഷി ജോലിക്കാരുടെ കൂട്ടായ്മ സം‍രംഭമായ ഇന്ത്യൻ കോഫീ ഹൌസ്ആദ്യത്തെ കട തൃശ്ശൂരാണ് തുടങ്ങിയത്.കേരളവും മറ്റുസംസ്ഥാനങ്ങളുമായുള്ള വിദ്യുച്ചക്തിവിപണനം നടത്തുന്നതിനുവേണ്ട പ്രധാന കണ്ണിയായ 400KV സബ്സ്റ്റേഷൻ മാടക്കത്രയിലാണുള്ളതു്. ഇതുകൂടാതെ,പെരിങ്ങൽകുത്ത് വൈദുതിനിലയം, വിയ്യൂർ, തൃശ്ശൂർ, ഇരിങ്ങാലക്കുട, ഗുരുവായൂർ, കുന്നംകുളം, ചാലക്കുടി തുടങ്ങിയ പ്രധാന സബ്സ്റ്റേഷനുകൾ എന്നിവയാണു് തൃശ്ശൂരിന്റെ വൈദ്യുതിഭൂപടത്തിലെ പ്രധാന ശ്രദ്ധാബിന്ദുക്കൾ.
പിന്നെ പ്രാചീന, പരമ്പരാഗത വ്യവസായങ്ങൾ ആയ കളിമൺപാത്രങ്ങൾ, പനമ്പ്, വട്ടി, മുറം
എന്നിവക്കും പേരു കേട്ട ജില്ലയാണ്‌ തൃശൂര്‍..!

തൃശൂരിനെ കുറിച്ചു  പറയുമ്പോള്‍ ഓരോ മുതിര്‍ന്നവരുടെയും കുട്ടികളുടേയും മനസ്സില്‍ 
ഓടി എത്തുന്നത്‌...പൂരമാണ്‌..അതേ പൂരങ്ങളുടെ നാടായ തൃശൂര്‍...പൂരങ്ങളുടെ പൂരമായ
തൃശൂര്‍ പൂരം..ലോകത്തിലെ എവിടെയുമുള്ള തൃശ്ശൂർക്കാർ അഭിമാനത്തോടെ ഓർമ്മിക്കുന്ന ഒരു സംഭവമാണ്.ഗജവീരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കൂട്ടി എഴുന്നള്ളിപ്പിന്റെ ഗാംഭീര്യവും ശാസ്ത്രീയമായ മേളക്കൊഴുപ്പും വർണ്ണശബളമായ കുടമാറ്റവും കൊണ്ട് ഇത് സ്വദേശിയരെ മാത്രമല്ല വിദേശീയരേയും കോൾമയിർ കൊള്ളിക്കുന്നു വടക്കുംനാഥക്ഷേത്രത്തിലെ ദേവന്മാർക്ക് ഉത്സവങ്ങളോ പൂരമോ നടക്കുന്നില്ല(ശിവരാത്രി ആഘോഷം ഒഴിച്ച്) മറിച്ച് പല പല ക്ഷേത്രങ്ങളിൽ നിന്നുള്ള പൂരങ്ങൾ എഴുന്നള്ളി വന്ന് ക്ഷേത്ര മൈതാനിയിൽ വന്ന് ദേവന് അഭിവാദ്യം അർപ്പിച്ച് തിരിച്ചു പോകുന്നു. ഇതാണ് തൃശ്ശൂർ പൂരം. പാറമേക്കാവു പൂരം മാത്രമേ ക്ഷേത്ര മതിൽക്കെട്ടിൽ പ്രവേശിക്കുന്നുമുള്ളൂ. ശക്തൻ തമ്പുരാനാണ് ഇന്നത്തെ രീതിയിൽ തൃശ്ശൂർ പൂരം സം‌വിധാനം ചെയ്തത് എന്നാണ് കരുതുന്നത്.ഒപ്പം അനവധി പൂരങ്ങള്‍ തൃശൂര്‍ക്കാര്‍ക്ക് പറയാന്‍ ഉണ്ടാകും..അതിനാല്‍ അതില്‍ ചിലത് പറയാം..പേരുമാത്രം..
തൃശ്ശൂർ പുലികളി,ആറാ‍ട്ടുപുഴ പൂരം,പെരുവനം പൂരം മച്ചാട് മാമാങ്കം / മച്ചാട്ടു കുതിര വേല,ഉത്രാളിക്കാവ് പൂരം / വേല,അന്തിമഹാകാളൻകാവ് വേല,മണലാർകാവ് കാവടി,കുറ്റിയങ്കാവ് വേല,പറക്കോട്ടുകാവു താലപ്പൊലി,കൊടുങ്ങല്ലൂർ ഭരണി,ഗുരുവായൂർ ഏകാദശി,തൃപ്രയാർ ഏകാദശി,കൂർക്കഞ്ചേരി പൂയ്യം,കുറ്റുമുക്ക് ഉത്സവവും വലത്തും...
അങ്ങിനെ ഒത്തിരി ഒത്തിരി പൂരങ്ങള്‍. അതിന്റെ വിശേഷങ്ങള്‍..ഓരോ തൃശൂര്‍ക്കാര്‍ക്കും
പറയാന്‍ ഉണ്ടാകും..
ഇനി അല്പം തൃശൂരിന്റെ മതസൌഹാര്‍ദത്തെ കുറിച്ച്‌ നോക്കാം.. സഹിഷ്ണുതയും വൈവിദ്ധ്യമാർന്നതുമാണ് തൃശ്ശൂരിന്റെ സംസ്കാരം 
കേരളം ഏഷ്യയിലെ ക്രിസ്തുമതത്തിന്റെ കളിത്തൊട്ടിലാണെങ്കിൽ തൃശ്ശൂരിലെ കൊടുങ്ങല്ലൂർ അതിന്റെ ഈറ്റില്ലം ആണ്. ആദ്യമായി യഹൂദന്മാർ വന്നെത്തിയതും അവരെത്തേടി തോമാശ്ലീഹ വന്നാതും കൊടുങ്ങല്ലൂരിലാണ്. ക്രിസ്ത്യാനികൾ അവരുടെ ആദ്യാകാല കേന്ദ്രമാക്കിയതും ഇവിടെ തന്നെ. മുസ്ലീങ്ങളുടെ ആദ്യത്തെ പള്ളിയായചേരമാൻ ജൂമാ മസ്ജിദ് ഈ ജില്ലയിലാണ് പണിതിരിക്കുന്നത്. കേരളത്തിൽ വിരളമായ കൽദായ സഭയുടെ കേരളത്തിലെ ആസ്ഥാനം തൃശ്ശൂർ ആണ്.ഇത്രയും തന്നെ ധാരാളം ആണ് തൃശൂരിന്റെ പൈതൃകം നമുക്ക്‌ വേഗം മനസ്സിലാക്കാന്‍...ഹിന്ദു മത സംസ്കാരത്തെ കുറിച്ച്‌ പറയേണ്ടതില്ലല്ലോ...?
കേരളത്തിലെ തന്നെ പ്രധാന ക്ഷേത്രങ്ങള്‍  സ്ഥിതി ചെയ്യുന്നത്‌ നമ്മുടെ സ്വന്തം 
തൃശൂരില്‍ തന്നെ ...എന്റെ ഏറ്റവും പ്രിയ സുഹൃത്തുക്കളുടെയും  മറ്റ്
 അനവധി നല്ലവരായ സുഹൃത്തുക്കളുടെയും  നാടായ നമ്മുടെ സ്വന്തം തൃശൂര്‍..
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം,ശ്രീവടക്കുംനാഥൻ ക്ഷേത്രം,തിരുവമ്പാടി ക്ഷേത്രം,പാറമേൽക്കാവ് ക്ഷേത്രം, ഇവ അടക്കം മുപ്പാതോളം ക്ഷേത്രങ്ങള്‍ ..
സാംസ്കാരിക തൃശൂരിന്റെ വേറൊരു  എടുത്തു പറയേണ്ടാ കാര്യം സിനിമയെ കുറിച്ചാണ്‌
മലയാളത്തിൽ ഒരു സിനിമ ഉണ്ടാകുന്നതിനു മുമ്പു (1928) തന്നെ ഇവിടെ ചലച്ചിത്രങ്ങൽ പ്രദർശിപ്പിച്ചിരിന്നു. കേരളത്തിൽ ആദ്യമായി സിനിമ പ്രദർശിപ്പിച്ചത് തൃശൂരിലെ കെ.ഡബ്ലിയു. (കാട്ടൂക്കാരൻ വാറുണി) ജോസഫ് ആണ്. “ജോസ് ബയോസ്കോപ്പ്സ്” എന്ന പേരിൽ. കേരളത്തിലെ ആദ്യത്തെ തന്നെ സിനിമാശാലയാണ്, തൃശൂർ രാമവർമ്മ (1925) ഇപ്പോഴത്തെ ബിന്ദു തിയ്യറ്റർ. തൃശൂർ ജോസ് (1930)തിയ്യറ്റർ.തൃശുർ ജില്ലയിൽ ഇന്ന് 30ന് അടുത്ത് ചെറുതും വലുതുമാ‍യ തിയ്യറ്ററുകൾ ഉണ്ട്. തൃശൂരിലെ രാഗം (70mm) തിയ്യറ്റർ കേരളത്തിലെ വലിയതിയ്യറ്ററാണ്. 4 നിലകളിലായിട്ടാണ് ഈ ഒരു തിയ്യറ്റർ ഉണ്ടാക്കിയിരിക്കുന്നത്.ചാവക്കാട് ദര്‍ശന തിയേറ്റര്‍ ഏരെ പഴക്കം ചെന്നതാണ്.ഇപ്പൊൽ പുതുക്കി പണിതു അതിന്റെ പ്രൌഡി ഒന്നു കാണേണ്ടത്‌ തന്നെ..
പിന്നെ പ്രകൃതി ദൃശ്യങ്ങൾ അതില്‍ എടുത്ത്‌ പറയേണ്ടത് അതിരപ്പിള്ളി വെള്ളച്ചാട്ടം വാഴച്ചാൽ വെള്ളച്ചാട്ടം പീച്ചി അണക്കെട്ട് തുടങ്ങിയതാണ്..!!
എന്തൊക്കെയായാലും എത്ര പറഞ്ഞാലും മതി വരാത്ത നമ്മുടെ സ്വന്തം
സാംസ്കാരിക പൈതൃകം ആയ തൃശൂരിനെക്കുറിച്ച്‌ പറയാന്‍ ഏറെയാണ്‌... ഇനിയും
കാണാം സ്വന്തം തൃശൂര്‍ ..അതിന്റെ പറഞ്ഞാലും തീരാത്ത വിശേഷങ്ങളുമായി..എന്ന്
ഉറപ്പ് നല്‍കുന്നു നിങ്ങളുടെ സ്വന്തം ഈ പാവം പാവം പ്രവാസി..!!!